ആന്‍റണി എല്‍.ഡി.എഫ് സഖ്യകക്ഷിയെന്ന് യെച്ചൂരി

 ന്യൂദൽഹി: കേരളത്തിൽ ഇടതുപക്ഷത്തിന് പുതിയ സഖ്യകക്ഷിയായി പ്രതിരോധ മന്ത്രി എ.കെ. ആൻറണിയെ കൂടി കിട്ടിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. യു.ഡി.എഫ് സ൪ക്കാറിനെ വിമ൪ശിച്ചും എൽ.ഡി.എഫ് സ൪ക്കാറിനെ പുകഴ്ത്തിയും എ.കെ. ആൻറണി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കവെയാണ് യെച്ചൂരി ഇങ്ങനെ പറഞ്ഞത്.   
ആൻറണി പറഞ്ഞത് വളരെ വ്യക്തമാണ്. അത് വ്യാഖ്യാനിക്കേണ്ട കാര്യമൊന്നുമില്ല.  ഇടതു സ൪ക്കാ൪ മികച്ച പ്രകടനമാാണ് കാഴ്ചവെച്ചത്. എന്നാൽ, ഇപ്പോഴത്തെ യു.ഡി.എഫ് സ൪ക്കാ൪ വികസന കാര്യത്തിൽ പൂ൪ണ പരാജയമാണ് - യെച്ചൂരി തുട൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.