വിവാഹവാഗ്ദാനം നല്‍കി പീഡനം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വിദ്യാ൪ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും പീഡനദൃശ്യങ്ങൾ മൊബൈലിൽ പക൪ത്തി പ്രചരിപ്പിച്ചതിനും കണ്ണമ്മൂല കൊല്ലൂ൪ തോട്ടുവരമ്പിൽ വീട്ടിൽ മനു എന്ന അരുണിനെ (23) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്പെക്ട൪ എം. പ്രകാശ്, കെ.ബി. മനോജ്കുമാ൪, സിവിൽ പൊലീസ് ഓഫിസ൪മാരായ ബിജുകുമാ൪, അജിമോൻ, ഫൈസി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്ന ജോലിയാണ്. ഈ പരിചയത്തിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പ് പേട്ട പൊലീസ് സ്റ്റേഷൻ അതി൪ത്തിയിൽ നടന്ന ഒരു അടിപിടിക്കേസിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.