സഹപാഠിയുടെ തമാശ: ശീതള പാനീയം കഴിച്ച കുട്ടികള്‍ അവശരായി

ചെറുതോണി: ശീതള പാനീയം കഴിച്ച് അവശരായ നാല് കുട്ടികളെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മുരിക്കാശേരി സെൻറ് മേരീസ് ഹയ൪ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ളാസിൽ പഠിക്കുന്ന വിദ്യാ൪ഥികളെയാണ് തിങ്കളാഴ്ച രാവിലെ പതിനാറാംകണ്ടത്തുള്ള വാത്തിക്കുടി ഗവ. ആശുപത്രിയിൽ കൊണ്ടുവന്നത്. സഹപാഠിയായ മറ്റൊരു വിദ്യാ൪ഥി കാണിച്ച തമാശയാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്. ശീതള പാനീയത്തിൽ വയറിളക്കത്തിനുള്ള മരുന്ന് ഓരോ തുള്ളി വീതം കല൪ത്തിയതാണത്രേ കാരണം. കുട്ടികൾക്ക് കുഴപ്പമൊന്നുമില്ലെന്നും ഉച്ചകഴിഞ്ഞ് മാതാപിതാക്കളോടൊപ്പം വിട്ടയച്ചതായും ആശുപത്രി അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.