ന്യൂദൽഹി: സി.എ.ജിയുടെ അധികാര പരിധി വ൪ധിപ്പിക്കുന്നതിൽ മുഖ്യ വിവരാവകാശ കമ്മീഷണ൪ സത്യാനന്ദ് മിശ്രക്ക് വിയോജിപ്പ്. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി.എ.ജി,അറ്റോ൪ണി ജനറൽ,യൂണിയൻ പബ്ളിക് സ൪വീസ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങൾ നിലവിൽ തന്നെ ധാരാളം സ്വതന്ത്ര അധികാരങ്ങൾ കയ്യാളുന്നുണ്ട്. ഇതിലൂടെ ആരോഗ്യകരമായ ഉത്തരവാദിത്വ നി൪വഹണം ഉരുത്തിരിഞ്ഞുവന്നിട്ടുമുണ്ട്.
ഇതിനകം തന്നെ ബൃഹത്തായ സ്വതന്ത്രാധികാരങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്ക് നൽകപ്പെട്ടു കഴിഞ്ഞു. സി.എ.ജി അടക്കമുള്ള സ്ഥാപനങ്ങൾ നല്ല പ്രവ൪ത്തനങ്ങൾ ആണ് കാഴ്ച വെക്കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കൂടുതൽ അധികാരങ്ങൾ നൽകുന്നത് രാജ്യ താൽപര്യത്തിന് വിരുദ്ധമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.