കഴക്കൂട്ടം: ശ്രീകാര്യത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ചികിത്സക്ക് കുട്ടിയുമായെത്തിയ സ്ത്രീയുടെ മാല കവ൪ന്ന യുവതിയെ ശ്രീകാര്യം പൊലീസ് പിടികൂടി. ഇടുക്കി ഉടുമ്പൻചോല ചതുരംഗപ്പാറ സ്വദേശിനി കുളത്തൂ൪ മൃദുലഭവനിൽ വാടകക്ക് താമസിക്കുന്ന ബിന്ദു (27)വാണ് പിടിയിലായത്. സെപ്റ്റംബറിലാണ് പത്തനാപുരം സ്വദേശിനി രജനിയുടെ രണ്ടരപവൻെറ രണ്ട് മാലകൾ കവ൪ന്നത്. ബാഗിലിരുന്ന മാലയാണ് കവ൪ന്നത്. ബാഗ് പുറത്ത് വെച്ചശേഷം ബാത്ത്റൂമിൽ കയറി തിരികെ എത്തിയപ്പോഴേക്കും മാല നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മറ്റൊരു യുവതിയുടെ ബാഗിലിരുന്ന 5000 രൂപ കവരുന്നതിനിടെ ബിന്ദു നിഷിൽ വെച്ച് പിടിയിലായിരുന്നു.
തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് മുമ്പ് നടത്തിയ മോഷണ വിവരം പുറത്തായത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ ചാലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയതായി എസ്.ഐ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.