ശ്രീനഗ൪: ശ്രീനഗറിലെ ബന്ദിപൊര ജില്ലയിലെ സൈനിക ക്യാമ്പിൽ തീപിടിത്തത്തെ തുട൪ന്ന് ഒഫീസ൪ മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ക്യാമ്പിനകത്തുള്ള കുടിലിന് തീപിടിച്ചാണ് ലെഫ്റ്റനൻറ് കേണൽ എസ്.ആപ്തെ മരിച്ചത്. ശ്രീനഗറിൽനിന്നും 35 കിലോമീറ്റ൪ അകലെയാണ് ക്യാമ്പ്.
ക്യാമ്പിലുള്ള മറ്റു സൈനിക൪ സുരക്ഷിതരാണ്. ഷോ൪ട്ട് സ൪ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. സൈനിക ഉദ്യോഗസ്ഥ൪ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.