ന്യൂദൽഹി: 2ജി അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സംയുക്ത പാ൪ലമെൻററി സമിതി (ജെ.പി.സി) യോഗങ്ങൾ ബഹിഷ്കരിക്കുന്ന തീരുമാനം ബി.ജെ.പി ഉപേക്ഷിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തു. കഴിഞ്ഞ മൂന്നുമാസമായി ജെ.പി.സി യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ബി.ജെ.പി ഈ രീതി തുട൪ന്നാൽ അന്വേഷണഫലം മറ്റൊന്നാകാമെന്ന വിലയിരുത്തലിൻെറ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
എന്നാൽ, 2ജി ഇടപാടിൽ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ സാക്ഷിയായി ജെ.പി.സി വിസ്തരിക്കണമെന്ന ആവശ്യം ബി.ജെ.പി ആവ൪ത്തിച്ചു. ഇതിനൊപ്പം പ്രധാനമന്ത്രിയുടെ മറുപടി തേടി അദ്ദേഹത്തിന് ബി.ജെ.പി കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജെ.പി.സിക്ക് വിശദീകരണം എഴുതി നൽകിയാൽ ബി.ജെ.പി നിലപാട് മയപ്പെടുത്തിയേക്കും. ധനമന്ത്രി പി. ചിദംബരത്തെയും വിളിപ്പിക്കണമെന്ന ബി.ജെ.പി ആവശ്യത്തിന്മേൽ പിന്നീട് തീരുമാനമെടുക്കും. ബി.ജെ.പിയുടെ ഈ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങിയേക്കുമെന്നാണ് സൂചന. സ്പെക്ട്രം ലേലം ഒഴിവാക്കാൻ തീരുമാനമെടുത്തതിൽ പങ്കാളിയായിരുന്ന ചിദംബരത്തെ വിളിപ്പിക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയെ വിളിപ്പിക്കുന്നതിനോട് അത്രതന്നെ താൽപര്യം സി.പി.എം കാണിച്ചിട്ടില്ല.
ജെ.പി.സി അംഗങ്ങളായ യശ്വന്ത്സിൻഹ, ജസ്വന്ത്സിങ് എന്നീ ബി.ജെ.പി നേതാക്കളെ വിസ്തരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക യോഗം ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. മുൻ ധനമന്ത്രിമാരെന്ന നിലയിലാണിത്. ജെ.പി.സിയിലേക്ക് പ്രധാനമന്ത്രിയെ വിളിപ്പിച്ച സംഭവം മുമ്പുണ്ടായിട്ടില്ലെന്ന് സമിതി അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിയെ വിളിപ്പിക്കണമോ എന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.