മോഡിയെ കുരങ്ങിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ്

അഹ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കുരങ്ങിനോടുപമിച്ച് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് അ൪ജുൻ മൊദ്വാദിയ രംഗത്ത്. മോഡിയുടെ പേര് പറയാതെയാണ് മൊദ്വാദിയ മുഖ്യമന്ത്രിയെ ജുനഗഢിലെ പാ൪ട്ടി റാലിയിൽ വിമ൪ശിച്ചത്.
പട്ടിയുടെ കടിയേറ്റ ചില൪ സ്ഥിരമായി പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ വിമ൪ശിക്കുകയാണ്. ഇത്തരം ആൾക്കാ൪ രാജ്യത്തിൻെറ പ്രധാനമന്ത്രിപദം സ്വപ്നംകാണുന്നു. മൻമോഹൻസിങ് എന്ന സിംഹത്തെ മരത്തിന് മുകളിലിരിക്കുന്ന കുരങ്ങൻ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണെന്നും മൊദ്വാദിയ പറഞ്ഞു.നുണ പറയുന്നതിന് നൊബേൽ പുരസ്കാരം ഏ൪പ്പെടുത്തുകയും അത് മോഡിക്ക് നൽകുകയും വേണമെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. മോഡി ഗുജറാത്തിൽ കോടിക്കണക്കിന് രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന ബജറ്റിൽ ഇത് പരാമ൪ശിച്ചിട്ടില്ലെന്നും മൊദ്വാദിയ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.