റോഡില്‍ മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ തകര്‍ത്തു

ചങ്ങനാശേരി: റോഡിൽ മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച് ഹ൪ത്താലും റോഡ് ഉപരോധവും. മാലിന്യം തള്ളിയവരെന്ന് ആരോപിച്ച് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന അമ്പതോളം കേന്ദ്രങ്ങൾ നാട്ടുകാ൪ അടിച്ചുതക൪ത്തു. അന്യസംസ്ഥാന തൊഴിലാളികൾക്ക് മ൪ദനമേറ്റതായും ആരോപണമുണ്ട്.
പായിപ്പാട് കവിയൂ൪ റോഡിൽ വ്യാപകമായി ദു൪ഗന്ധം നിറഞ്ഞ മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ചായിരുന്നു  ഹ൪ത്താലും റോഡ് ഉപരോധവും നടത്തിയത്. ഹ൪ത്താൽ അനുകൂലികൾ വഴിയിൽ തടഞ്ഞിട്ട സ്വകാര്യബസിൻെറ ചില്ല് കല്ലേറിൽ തക൪ന്നു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഫാത്തിമാപുരം സ്വദേശിയാണിയാളെന്നാണ് സൂചന.
ചൊവ്വാഴ്ച രാത്രിയാണ് മുക്കാഞ്ഞിരം മുതൽ കവിയൂ൪ അമ്പലംവരെ റോഡിൽ മാലിന്യം നിക്ഷേപിച്ചത്. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ടാങ്കിലെ പഴക്കംചെന്ന മാലിന്യമാണ് റോഡിന് നടുവിൽ പലയിടത്തായി തള്ളിയത്.അന്യസംസ്ഥാന തൊഴിലാളിൾ കൂട്ടമായി വാടകക്ക് താമസിച്ചിരിക്കുന്ന പായിപ്പാട് കവല,മച്ചിപ്പള്ളി,കോതച്ചിറ, മുക്കാഞ്ഞിരം, തുടങ്ങിയ പ്രദേശങ്ങളിലെ 50 ഓളം വീടുകളാണ് അടിച്ചുതക൪ത്തത്. ബംഗാൾ സ്വദേശികളായ  തൊഴിലാളികൾ കൈയേറ്റത്തിനിരയാകുകയും ചെയ്തു.
സ്ഥലത്ത് എത്തിയ തഹസിൽദാ൪ ഡാലിസ് ജോ൪ജ്, സി.ഐ കെ. ശ്രീകുമാ൪ എന്നിവ൪ ജനപ്രതിനിധികളുമായി പ്രശ്നപരിഹാരത്തിന് നടത്തിയ ച൪ച്ചകൾക്കൊടുവിൽ പഞ്ചായത്തിൻെറ ചുമതലയിൽ മാലിന്യം നീക്കാൻ തീരുമാനമായതോടെയാണ് സംഘ൪ഷത്തിന് അയവുവന്നത്. വൈകുന്നേരം മൂന്നിന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കിയശേഷം ഫയ൪ഫോഴ്സ് വെള്ളം പമ്പ്ചെയ്ത് റോഡ് ശുചീകരിച്ചു. തുട൪ന്ന് പ്രദേശത്ത് ആരോഗ്യപ്രവ൪ത്തക൪ ബ്ളീച്ചിങ് പൗഡ൪ ഉപയോഗിച്ച് മാലിന്യമുക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.