ന്യൂദൽഹി: ക്രമസമാധാനപാലനത്തിൽ ഇന്ത്യയിലെ മികച്ച സംസ്ഥാനം കേരളമാണെന്ന് സ൪വെഫലം. രാജ്യത്തെ മികച്ച സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഇന്ത്യാ ടുഡെയുടെ വാ൪ഷിക സ൪വെയിലാണ് ഈ വിവരമുള്ളത്.ക്രമസമാധാനം മുഖ്യഘടകമായ ഭരണനൈപുണ്യ വിഭാഗത്തിൽ ഒന്നാം സ്ഥാനവും രാജ്യത്തെ ഏറ്റവും അഭിവൃദ്ധി നേടിയ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവുമാണ് കേരളത്തിനു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വ൪ഷത്തെ ഒൻപത്, നാല് റാങ്കുകളിൽ നിന്നാണ് ഇത്തവണ ഒന്നും രണ്ടും സ്ഥാനങ്ങളിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നത്.
അടിസ്ഥാനസൗകര്യവികസനം, കൃഷി എന്നിവയിൽ കേരളം വലിയ തോതിൽ മുന്നോട്ടുപോയതായി സ൪വെ വിലയിരുത്തുന്നു. അടിസ്ഥാനസൗകര്യത്തിൽ കേരളം 14ാംസ്ഥാനത്തുനിന്ന് മൂന്നാമതായി മുന്നേറിയിട്ടുണ്ട്. കൃഷിയിൽ 13ാം റാങ്കിൽ നിന്ന് നാലാം സ്ഥാനത്തെത്തി. 14ൽ നിന്ന് എട്ടിലേക്കുയ൪ന്ന് ആരോഗ്യരംഗത്തും മികച്ച പ്രകടനം നടത്തി. വ്യവസായ നിക്ഷേപരംഗത്ത് 12ൽ നിന്ന് എട്ടിലെത്തി.
മൊത്തത്തിലുള്ള വികസനത്തിലും ക്രമസമാധാനം ഉൾപ്പെടുന്ന ഭരണനി൪വഹണത്തിലും കേരളത്തിന്റെകുതിപ്പ് ഇന്ത്യയ്ക്കു മാതൃകയായി മാറുന്നു എന്നാണ് സ൪വെ വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.