ഓട്ടോയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; രണ്ടുപേര്‍ക്കെതിരെ കേസ്

പയ്യന്നൂ൪: ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേ൪ക്കെതിരെ കേസ്. ഓട്ടോഡ്രൈവ൪ ബാലകൃഷ്ണൻ, ആലപ്പടമ്പിലെ കൊറ്റ്യൻ വിജയൻ (28) എന്നിവ൪ക്കെതിരെയാണ് പയ്യന്നൂ൪ പൊലീസ് കേസെടുത്തത്.
പയ്യന്നൂരിൽ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയെയാണ്  അപമാനിക്കാൻ ശ്രമിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കവെ നാട്ടുകാരൻ കൂടിയായ ഓട്ടോഡ്രൈവ൪ വിളിച്ചു കയറ്റുകയായിരുന്നുവത്രെ. റിക്ഷയിൽ വിജയനും യാത്രക്കാരനായുണ്ടായിരുന്നു. ഏച്ചിലാംവയലിലെത്തിയപ്പോൾ വിജയൻ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
അപമാനിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽനിന്ന് ചാടിയ യുവതിക്ക് പരിക്കേറ്റിരുന്നു. ബഹളംകേട്ട് നാട്ടുകാ൪ ഓടിക്കൂടിയപ്പോൾ ഓട്ടോ ഓടിച്ചുപോയി. തുട൪ന്നാണ് യുവതിയുടെ പരാതിയിൽ പയ്യന്നൂ൪ പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.