വളപട്ടണം: എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: വളപട്ടണം സഭവത്തിൽ എസ്.ഐ സിജുവിനെതിരെ നടപടിക്ക് സാധ്യത. കസ്റ്റഡയിലെടുത്ത രണ്ടുപേരെ ലോക്കപ്പിൽ മ൪ദിച്ചത് ഐ.ജിയുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.ജി ജോസ് ജോ൪ജിൻെറ  റിപ്പോ൪ട്ട് ഡി.ജി.പിക്ക് ലഭിച്ചു.
കെ. സുധാകരൻ എം.പിയുടെ  പെരുമാറ്റവും റിപ്പോ൪ട്ടിൽ പ്രതിപാദിക്കുന്നുണ്ട്. റിപ്പോ൪ട്ട് സംബന്ധിച്ച പ്രാഥമിക വിവരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെ ഡി.ജി.പി അറിയിച്ചു. വിശദമായ റിപ്പോ൪ട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടില്ല. എസ്.ഐയെ ജില്ലയിൽ മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റുന്നതാകും ഉചിതമെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അറിയുന്നു.
മണൽ കടത്തിൻെറ പേരിൽ പിടികൂടിയ രണ്ട് പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ട് ചൂരൽ കൊണ്ട് മ൪ദിച്ചത് സ്ഥിരീകരിച്ചതായി ഐ.ജി പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിൽ കസ്റ്റഡി മ൪ദനത്തിനാകും എസ്.ഐക്കെതിരെ നടപടി വരിക. സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ്  അഴീക്കോട് ബ്ളോക്പ്രസിഡൻറ് കല്ലിക്കോടൻ രാഗേഷിനെയും മ൪ദിച്ചതായി പരാതിയുണ്ട്. ഇതേതുട൪ന്നാണ് താൻ സ്റ്റേഷനിൽ എത്തിയതെന്നാണ് കെ. സുധാകരൻ വ്യക്തമാക്കിയതും. എന്നാൽ ഇക്കാര്യം സ്ഥിരീകരിചച്ചിട്ടില്ല.
സുധാകരൻ സ്റ്റേഷനിൽ എത്തിയ ശേഷം എസ്ഐയോ പൊലീസുകാരോ അപമര്യാദയായി പെരുമാറിയതായി കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. സംഭവം കൈകാര്യം ചെയ്യുന്നതിൽ പൊലീസ് കുറച്ചുകൂടി ജാഗ്രത കാട്ടേണ്ടതായിരുന്നു എന്നും റിപ്പോ൪ട്ടിലുണ്ട്. എന്നാൽ പൊലീസിനോടുള്ള സുധാകരൻെറ പെരുമാറ്റം അതിരുവിട്ടോ എന്ന മട്ടിലുള്ള നിരീക്ഷണങ്ങൾ റിപ്പോ൪ട്ടിൽ ഒഴിവാക്കിയിട്ടുമുണ്ട്. വകുപ്പുതല അന്വേഷണമായതിനാൽ പൊലീസിൻെറ നടപടികളെക്കുറിച്ച പരിശോധന മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസ് വൃത്തങ്ങൾ ന്യായീകരിക്കുന്നത്.  ഐ.ജിയുടെ റിപ്പോ൪ട്ടിൻെറ പക൪പ്പ് ഡി.ജി.പി അനൗപചാരികമായി ആഭ്യന്തരമന്ത്രിക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.