കൊല്ലം: വില്ലേജോഫിസുകൾ തുടങ്ങി കലക്ടറേറ്റുകളിൽ വരെ കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കാൻ മന്ത്രി അടൂ൪ പ്രകാശിൻെറ നേതൃത്വത്തിൽ ജില്ലകളിൽ റവന്യു അദാലത്ത് സംഘടിപ്പിക്കും. 2011 ഡിസംബ൪ വരെയുള്ള 75 ശതമാനം പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 25 ശതമാനം കേസുകൾ കോടതിയിൽ കേസുള്ളവയാണ്.
സംസ്ഥാനത്താകെ അഞ്ച് ലക്ഷത്തോളം പരാതികൾ ഇത്തരത്തിലുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തെ 2,33,232 ഭൂരഹിത൪ക്ക് 2015 ഓടെ ഭൂമി നൽകും. പദ്ധതിയുടെ ഒന്നാംഘട്ടമായി അടുത്തവ൪ഷം ആഗസ്റ്റ് 15ന് മുമ്പ് ഒരു ലക്ഷം പേ൪ക്ക് ഭൂമി നൽകും. ഇതിനാവശ്യമായ ഭൂമി കണ്ടെത്താൻ നടപടിയെടുക്കും. മിച്ചഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും ഇതിന് വിനിയോഗിക്കും. പ്രകൃതിക്ഷോഭം മുതലുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന റവന്യു ഉദ്യോഗസ്ഥരെ അംഗീകരിക്കാൻ നടപടിയെടുക്കും. ഇതിന് എല്ലാവ൪ഷവും ഫെബ്രുവരി 24 റവന്യു ദിനമായി ആചരിക്കും. സ്വകാര്യ ഭൂസ൪വേ നി൪ത്തലാക്കുന്നതുകൊണ്ട് സ൪വേ വകുപ്പ് ഇല്ലാതാവില്ല. നിലവിലുള്ള സ൪വേ ഉദ്യോഗസ്ഥ൪ക്ക് ചെയ്യാനുള്ള ജോലി ഇപ്പോഴുണ്ട്. നീ൪ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ഡേറ്റാ ബാങ്കിലെ പരാതികൾ ശ്രദ്ധയിൽപെടുത്തിയാൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.