വൃക്കരോഗം: യുവാവ് കനിവുതേടുന്നു

പത്തനാപുരം: വൃക്കരോഗം ബാധിച്ച നി൪ധനയുവാവ് ചികിത്സക്ക് കനിവുതേടുന്നു. കിഴക്കേഭാഗം ചേകം രമണിവിലാസത്തിൽ ഗണേശൻ (42) ആണ് 15 വ൪ഷമായി വൃക്ക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നത്.
പെയിൻറിങ് തൊഴിലാളിയായിരുന്ന ഗണേശൻെറ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മൂന്നുസെൻറിൽ ഭവനപദ്ധതിപ്രകാരം പഞ്ചായത്ത് നൽകിയ പണിതീരാത്ത വീട്ടിലാണ് ഗണേശനും ഭാര്യയും രണ്ട് പെൺമക്കളും വൃദ്ധ മാതാവും താമസിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽകോളജിലെ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായത് അറിയുന്നത്. വൃക്ക മാറ്റിവെക്കുംവരെ ആഴ്ചയിൽ തിരുവനന്തപുരത്ത് പോയി ഡയാലിസിസ് നടത്തുന്നുണ്ട്. ഗണേശൻെറ ഭാര്യയും നട്ടെല്ല് സംബന്ധ രോഗങ്ങളാൽ ചികിത്സയിലാണ്. ഇദ്ദേഹത്തിൻെറ പിതാവും മൂന്ന് സഹോദരങ്ങളും വൃക്കരോഗം മൂലമാണ് മരിച്ചത്.
ഹയ൪സെക്കൻഡറി വിദ്യാ൪ഥിനികളായ മക്കളുടെ പഠനചെലവുകൾക്കോ നിത്യവൃത്തിക്കോ വകയില്ല. പത്തനാപുരം സൗത്ത് ഇന്ത്യൻ ബാങ്കിൽ ഗണേശൻെറ പേരിൽ 0481053000000226 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.