ന്യൂദൽഹി: ഓൺലൈൻ നികുതി റിട്ടേൺ സമ൪പ്പിക്കലിന് കൂടുതൽ സൗകര്യങ്ങൾ ഏ൪പ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങൾക്കായി ആദായനികുതി വകുപ്പിൻെറ വെബ്സൈറ്റ് ആറ് ദിവസത്തേക്ക് പ്രവ൪ത്തിക്കില്ല. നവംബ൪ എട്ടുവരെയാണ് സൈറ്റിൻെറ പ്രവ൪ത്തനം മരവിപ്പിക്കുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോ൪ഡ് അറിയിച്ചു. നവംബ൪ ഒമ്പതിന് പ്രവ൪ത്തനം പുനരാരംഭിക്കും.
ഇ-ഫയലിങ്ങിന് നികുതിദായകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കമ്പനികൾക്ക് പുറമെ 10ലക്ഷത്തിൽ കൂടുതൽ വാ൪ഷിക വരുമാനമുള്ളവ൪ക്ക് ഓൺലൈൻ ഫയലിങ് നി൪ബന്ധമാക്കിയിട്ടുണ്ട്. 2011-12ൽ 1.64 കോടി റിട്ടേണുകളാണ് ഓൺലൈനായി സമ൪പ്പിക്കപ്പെട്ടത്. തൊട്ടുമുമ്പുള്ള വ൪ഷത്തെ അപേക്ഷിച്ച് 81 ശതമാനം അധികമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.