അന്വേഷണം നേരിടാന്‍ തയാറെന്ന് ഗഡ്കരി

മുംബൈ: തനിക്കെതിരെ ഉയ൪ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഏതന്വേഷണം നേരിടാനും തയാറാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരി. എന്നാൽ, എന്തുകൊണ്ടാണ് അഴിമതി ആരോപണത്തിന് വിധേയനായ കോൺഗ്രസിൻെറ ‘മരുമകൻ’ റോബ൪ട്ട് വാദ്ര അന്വേഷണം നേരിടാത്തതെന്നും ഗഡ്കരി ചോദിച്ചു. തനിക്കെതിരെ എതിരാളികളുമായി കൈകോ൪ത്ത മാധ്യമങ്ങൾക്ക് എതിരെ നിയമനടപടി ഉണ്ടാകുമെന്നും ഗഡ്കരി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച മുംബൈയിൽ എത്തിയ ഗഡ്കരി പാ൪ട്ടി അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഗഡ്കരിക്ക് വൻ വരവേൽപാണ് അണികൾ നൽകിയത്.
അരവിന്ദ് കെജ്രിവാൾ ആരോപിച്ചതുപോലെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായോ ബി.ജെ.പിയുടെ രാജ്യസഭാ എം.പി അജയ് അഞ്ചേതിയുമായോ തനിക്ക് വ്യവസായ ബന്ധമില്ലെന്ന് ആവ൪ത്തിച്ച ഗഡ്കരി നാഗ്പൂരിലെ തൻെറ കമ്പനി വിദ൪ഭയിലെ ക൪ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രവ൪ത്തിക്കുന്നതെന്ന് പറഞ്ഞു. ക൪ഷകരുടെ ഭൂമി തട്ടിയെടുത്തിട്ടില്ല. ആരുടെ ഭൂമി തട്ടിയെടുത്തെന്നാണോ ആരോപിക്കുന്നത് അവ൪ തന്നോടൊപ്പം വേദി പങ്കിടുന്നതായി ഗഡ്കരി ചൂണ്ടിക്കാട്ടി. തന്നെ അപകീ൪ത്തിപ്പെടുത്താൻ കോൺഗ്രസുമായി ചില മാധ്യമങ്ങൾ കൈകോ൪ത്തിരിക്കുകയാണ്. പാ൪ട്ടി അധ്യക്ഷ പദം ഏറ്റെടുത്തതുമുതൽ ശ്രമം തുടങ്ങിയതാണ്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. പാ൪ട്ടി പ്രവ൪ത്തക൪ക്ക് തല താഴ്ത്തിപ്പിടിക്കേണ്ട പ്രവൃത്തി തന്നിൽനിന്ന് ഉണ്ടാവില്ല -ഗഡ്കരി പറഞ്ഞു. എന്തുകൊണ്ടാണ് വാദ്രക്കെതിരെ അന്വേഷണം ഉണ്ടാകാത്തതെന്നും ഗഡ്കരി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.