പുതുച്ചേരി: കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിൻെറ മകനെതിരെ ട്വിറ്ററിൽ അധിക്ഷേപങ്ങൾ കുറിച്ചതിന് ചെറുകിട വ്യവസായിയെ സി.ഐ.ഡി ക്രൈംബ്രാഞ്ച് വിഭാഗം പിടികൂടി. ഇയാളെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. ചിദംബരത്തിൻെറ മകൻ കാ൪ത്തിയെ സാമ്പത്തികവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ അധിക്ഷേപിച്ചതിന് പ്ളാസ്റ്റിക് നി൪മാണ ഫാക്ടറി ഉടമ രവി (45) എന്നയാളെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. 2011 മുതൽ മൂന്നുതവണയായി തന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ കാ൪ത്തി നൽകിയ പരാതിയെ തുട൪ന്നാണ് അറസ്റ്റ്. വിവര സാങ്കേതിക നിയമപ്രകാരം കേസ് രജിസ്റ്റ൪ ചെയ്ത ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വെങ്കട്ടകൃഷ്ണൻ ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.