ന്യൂദൽഹി: പുതിയ മന്ത്രിസഭ പരിചയ സമ്പന്നതയും യുവത്വവും നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. പുതിയ 22 മന്ത്രിമാരുടെ സത്യപ്രതിജ്ഞക്കുശേഷം രാഷ്ട്രപതി ഭവനിൽ വാ൪ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരു മന്ത്രിസഭാ പുന$സംഘടന ഉണ്ടാകില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിൽ രാഹുൽ ഗാന്ധി ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മൻമോഹൻ സിങ് പറഞ്ഞു. ‘പാ൪ട്ടി ശക്തിപ്പെടുത്താൻ പരിചയ സമ്പന്നരായ സ്ത്രീകൾ ഉൾപ്പെടെയുള്ള നേതാക്കൾ അനിവാര്യമാണ്.
ഇവ൪ മന്ത്രിസഭയിൽ എന്നപോലെ തന്നെ പാ൪ട്ടിക്കും ഗുണകരമായിരിക്കും’ -മന്ത്രിസഭയിൽ നിന്ന് രാജിവെച്ചവരെ കുറിച്ച് ചോദിച്ചപ്പോൾ മൻമോഹൻ സിങ് പറഞ്ഞു.
വരും നാളുകൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പൊതു തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമെന്ന പ്രചാരണം തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.