കോണ്‍.എം.പിമാര്‍ക്ക് നിരാശ -ദിഗ്വിജയ് സിങ്

ന്യൂദൽഹി: മന്ത്രിസഭാ പുന$സംഘടന കോൺഗ്രസ് എം.പിമാരെ, പ്രത്യേകിച്ച് മധ്യപ്രദേശ് എം.പിമാരെ നിരാശരാക്കിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്. വുമൻസ് കോൺഗ്രസ് സ്വയം സിദ്ധ സമ്മേളനത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരാശരാണെങ്കിലും പാ൪ട്ടി പ്രവ൪ത്തനങ്ങളിൽനിന്ന് പിറകോട്ട് പോവില്ലെന്നും സംസ്ഥാനത്ത് പാ൪ട്ടിയുടെ ശാക്തീകരണത്തിനായി പ്രവ൪ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. റോബ൪ട്ട് വദ്ര തെറ്റൊന്നും ചെയ്തിട്ടില്ല. ആരോപണത്തിൽ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൽമാൻ ഖു൪ശിദിൻെറ മേലുള്ള ആരോപണങ്ങളും വ്യാജമാണെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.