ബംഗളൂരു: നഗരാതി൪ത്തിയായ ഹെസറഗട്ടയിൽ പക്ഷിപ്പനി ബാധിച്ച് 3600 ട൪ക്കി കോഴികൾ ചത്തത് ആശങ്കക്കിടയാക്കി. കഴിഞ്ഞ 13 ദിവസത്തിനിടെയാണ് കേന്ദ്രപൗൾട്രി വികസന സംഘടനയുടെ (സി.പി.ഡി.ഒ) വള൪ത്തുകേന്ദ്രത്തിലെ 3600 കോഴികൾ ചത്തത്. പക്ഷിപ്പനി ബാധയാണെന്ന് ഭോപാലിലെ ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ വ്യക്തമായതോടെ അവശേഷിച്ച 700 കോഴികളെ കൂടി അധികൃത൪ കൊന്നു. വള൪ത്തുകേന്ദ്രത്തിലെ ഒന്നര കിലോമീറ്റ൪ പ്രദേശം രോഗബാധയുള്ള സ്ഥലമായി കണ്ടെത്തി.
പത്ത് കിലോമീറ്റ൪ പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് ജന്നു അറിയിച്ചു. കോഴിയും മുട്ടയും 70 ഡിഗ്രി സെൽഷ്യസ് ചൂടിന് മുകളിൽ വേവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമീപ ഗ്രാമങ്ങളിലെ ഫാമുകളിലേക്ക് വൈറസ് പടരാതിരിക്കാൻ മൃഗസംരക്ഷണ വകുപ്പിൻെറ 25 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വള൪ത്തുകേന്ദ്രത്തിൽനിന്ന് ഒരാഴ്ചത്തേക്ക് ഇറച്ചിയും മുട്ടയും വാങ്ങരുതെന്ന് ഹോട്ടലുകൾക്കും മറ്റും നി൪ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.