കോഴിക്കോട്: ആ൪.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൻെറ വിചാരണ എരഞ്ഞിപ്പാലം അഡീഷനൽ സെഷൻസ് കോടതിയിൽ (മാറാട് സ്പെഷൽ കോടതി) നടക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. നേരത്തേ വടകര കോടതിയിൽനിന്നു ജില്ലാ കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. മാറാട് കേസിൻെറ വിചാരണ നടന്നത് ഈ കോടതിയിലായിരുന്നു. കേസിൽ വിചാരണ ഉടൻ തുടങ്ങണമെന്ന് അഡ്വക്കറ്റ് ജനറൽ സ൪ക്കാറിന് നിയമോപദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.