മാധ്യമം വാര്‍ത്ത തുണച്ചു; അസ്ലമിന് ഇനി പരസഹായമില്ലാതെ സ്കൂളില്‍ വരാം

വാഴക്കാട്: ബ്രെയിൻ ട്യൂമ൪ ബാധിച്ച് ചലന - സംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ട മുഹമ്മദ് അസ്ലമിന് ഇനി സ്വന്തം ഓട്ടോറിക്ഷയിൽ സ്കൂളിലെത്താം. മകൻെറ ചികിത്സയും പരിചരണവും നടത്തി ജോലിക്ക് പോകാൻ കഴിയാതെ സാമ്പത്തികമായി തള൪ന്ന പിതാവ് യൂസുഫിന് ഇതോടെ കുടുംബം പുല൪ത്താൻ ജീവിതമാ൪ഗവുമായി.
വാഴക്കാട് ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ ഹ്യുമാനിറ്റീസ് വിദ്യാ൪ഥിയായ മുഹമ്മദ് അസ്ലമിന് ‘മാധ്യമം’ വാ൪ത്തയാണ് തുണയായത്. മൂന്നര കിലോമീറ്റ൪ ദൂരെയാണ് അസ്ലമിൻെറ വീട്. ആഗസ്റ്റ് അഞ്ചിനാണ് ‘മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചത്. അധ്യാപകരുടെ നി൪ദേശമനുസരിച്ച് സഹപാഠികളാണ് സ്കൂളിലെ സൗഹൃദ - സാന്ത്വന ക്ളബിൻെറ കീഴിൽ സഹായാഭ്യ൪ഥനയുമായി രംഗത്തിറങ്ങിയത്. അസ്ലമിനോടൊപ്പം സ്കൂളിലെ ശൈത്യ എന്ന കിഡ്നി രോഗിയായ വിദ്യാ൪ഥിനിയെയും സഹപാഠികൾ മറന്നില്ല. പിരിഞ്ഞുകിട്ടിയ രണ്ടര ലക്ഷം രൂപയിൽ നിന്ന് അസ്ലമിന് വേണ്ടി വാങ്ങിച്ച ഓട്ടോറിക്ഷ വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ അധ്യാപക-രക്ഷാക൪തൃസമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും. ഒപ്പം ശൈത്യക്ക് ചികിത്സാ സഹായധനവും കൈമാറും. കെ. മുഹമ്മദുണ്ണി ഹാജി എം.എൽ.എ അധ്യക്ഷത വഹിക്കും. വാ൪ത്താസമ്മേളനത്തിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ് എം.കെ. മഹമൂദ്, പ്രിൻസിപ്പൽ റസിയ, പ്രധാനാധ്യാപകൻ പ്രഭാകരൻ, സ്റ്റാഫ് സെക്രട്ടറി വിജയൻ എന്നിവ൪ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.