ബംഗളൂരു: ബാ൪ ജീവനക്കാരികളെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ ഒമ്പതംഗ സംഘത്തെ ബിഡദി പൊലീസ് പിടികൂടി. യുവതികളെക്കുറിച്ച് സംഘത്തിന് വിവരം നൽകുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്ത കുറ്റത്തിനാണ് യുവതിയെ അറസ്റ്റു ചെയ്തത്.
ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി രാമനഗരം ജില്ലാ പൊലീസ് സൂപ്രണ്ട് അനുപം അഗ൪വാൾ പറഞ്ഞു. യുവതികൾ ജോലിചെയ്യുന്ന ഹോട്ടലും താമസസ്ഥലവും മറ്റും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പ്രതികൾ വാടക വീട്ടിൽ അതിക്രമിച്ചുകയറി കൃത്യം നി൪വഹിച്ചത്.
ബംഗളൂരുവിലെ കാസിനോ ബാ൪ ഹോട്ടലിൽ ജോലി ചെയ്യുന്ന മൂന്നു ജീവനക്കാരികൾ ഒക്ടോബ൪ 19ന് രാത്രിയാണ് കൂട്ട മാനഭംഗത്തിനിരയായത്. ഇവരെ പിന്തുട൪ന്ന് താമസ സ്ഥലത്തെത്തിയ പ്രതികൾ രാത്രി 1.30ന് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് യുവതികളെ ഭീഷണിപ്പെടുത്തി പണവും ആഭരണവും മൊബൈൽ ഫോണും കവ൪ന്നിരുന്നു. കൂടാതെ ടി.വിയും ഡി.വി.ഡിയും സംഘം കൈക്കലാക്കി. ഇതിനു ശേഷം ഭീഷണിപ്പെടുത്തി ഓമ്നി വാനിൽ കയറ്റിക്കൊണ്ടുപോയി ആൾ താമസമില്ലാത്ത കെട്ടിടത്തിൽവെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.