വെഞ്ഞാറമൂട്: ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ തിരക്കുകൾ മാറ്റിവെച്ച് വി.എസ് എത്തി. 1964ൽ വി.എസിനൊപ്പം സി.പി.എമ്മിൽ ചേ൪ന്ന, പതിറ്റാണ്ടുകൾ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലെ ഓഫിസ് സെക്രട്ടറിയുമായിരുന്ന സഖാവ് മാധവൻ എന്ന വട്ടിയൂ൪ക്കാവ് വാഴോട്ടുകോണം അരുവി ഹൗസിൽ മാധവനെ (77) കാണാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എത്തിയത്. ഒരാഴ്ചയായി തുടയിൽ ശസ്ത്രക്രിയ നടത്തി ചികിത്സയിൽ കഴിയുകയാണ് മാധവൻ. 21ന് ഉച്ചക്ക് 12ന് മുൻ എം.എൽ.എ പിരപ്പൻകോട് മുരളിക്കൊപ്പമാണ് വി.എസ് ആശുപത്രിയിലെത്തിയത്. ഇതൊരു സൗഹൃദ സന്ദ൪ശനം മാത്രമാണെന്ന് വി.എസ് പറഞ്ഞു.
1964ൽ പാ൪ട്ടി പിള൪ന്നപ്പോൾ വി.എസ്. അച്യുതാനന്ദനും മാധവനും ഉൾപ്പെടെയുള്ളവ൪ സി.പി.എമ്മിൽ ചേ൪ന്നു. അന്നുമുതൽ ഇന്നുവരെയും മാധവൻ തനിക്ക് ആത്മാ൪ഥ മിത്രമാണെന്ന് വി.എസ് പറഞ്ഞു.
ഡോക്ട൪മാരോട് വി.എസ് രോഗത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. തനിക്ക് വളരെ പ്രിയപ്പെട്ടവനാണ് വി.എസെന്നും ഇത്രയും മാനുഷിക സ്നേഹിയും ജനകീയനുമായ മറ്റൊരു നേതാവും സി.പി.എമ്മിൽ ഇല്ലെന്നും വി.എസിൻെറ സന്ദ൪ശനശേഷം മാധവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.