തമിഴ്നാട്ടില്‍ റെയില്‍വേ ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്

ചെന്നൈ: ബോണസ് തുക പണമായി നൽകാതെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് റെയിൽവേ ജീവനക്കാ൪ നടത്തിയ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. ചെന്നൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ ജീവനക്കാരാണ് പണിമുടക്കിയത്.
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ അടച്ചിട്ടതിനാൽ ആയിരക്കണക്കിനാളുകൾക്ക് യാത്രചെയ്യാനായില്ല. ചെന്നൈയിൽനിന്ന് തിരുവള്ളൂ൪, ആ൪കോണം എന്നിവിടങ്ങളിലേക്കുള്ള സബ൪ബൻ ട്രെയ്നുകളിലെ എൻജിൻ ഡ്രൈവ൪മാരും പണിമുടക്കിയതിനാൽ ഈ റൂട്ടിൽ റെയിൽ ഗതാഗതം സ്തംഭിച്ചു.
രണ്ടു മണിക്കൂറോളം നീണ്ട മിന്നൽപണിമുടക്ക് യൂനിയൻ നേതാക്കൾ ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ച൪ച്ചക്കുശേഷം പിൻവലിക്കുകയായിരുന്നു.ദീപാവലിയോടനുബന്ധിച്ച് ബോണസ് തുക റൊക്കം പണമായി നൽകണമെന്ന് നേരത്തേ ട്രേഡ് യൂനിയനുകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിനു വിരുദ്ധമായി പണം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നുവത്രേ. 78 ദിവസത്തെ വേതനമാണ് റെയിൽവേ ജീവനക്കാ൪ക്ക് ബോണസായി അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.