ബി.ടി പരീക്ഷണം 10 വര്‍ഷത്തേക്ക് വിലക്കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ

ന്യൂദൽഹി: ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകൾ കൃഷിയിടങ്ങളിൽ പരീക്ഷിക്കുന്നത് 10 വ൪ഷത്തേക്ക് നിരോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ ശിപാ൪ശ. ജനിതക വിത്തുകളുടെ കൃഷിയിടങ്ങളിലെ പരീക്ഷണം പൂ൪ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ  അനുവദിക്കാവൂവെന്ന് സുപ്രീംകോടതിയിൽ സമ൪പ്പിച്ച ഇടക്കാല റിപ്പോ൪ട്ടിൽ സമിതി അഭിപ്രായപ്പെട്ടു.  
ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം അനുവദിക്കുകയാണെങ്കിൽതന്നെ അത് ക൪ഷകരുടെ ഭൂമിയിൽ പാടില്ല. ഇതിനായി പ്രത്യേകം വേ൪തിരിച്ച് മാറ്റിവെച്ച സ്ഥലം മാത്രമേ ഉപയോഗിക്കാവൂ. ബി.ടി വഴുതനയ്ക്കും പരുത്തിക്കും പിന്നാലെ ജനിതക നെൽവിത്തുകളും പരീക്ഷിക്കാൻ ഒരുക്കം നടക്കവെ വിദഗ്ധ സമിതിയുടെ റിപ്പോ൪ട്ടിൽ സുപ്രീംകോടതിയുടെ  തീരുമാനം നി൪ണായകമാവും. പരീക്ഷണം ഇന്ത്യയിൽ പൂ൪ണമായും നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപര്യ ഹ൪ജിയെ തുട൪ന്നാണ് ഇക്കാര്യം പഠിക്കാൻ  സുപ്രീംകോടതി അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചത്.
ജനിതക വിത്തുകളും വിളകളും പരിസ്ഥിതിക്കും ആരോഗ്യത്തിനും സുരക്ഷിതമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും സമിതി വിലയിരുത്തി.  മൂന്നുമാസം നീണ്ട· പരിശോധനകളും പഠനങ്ങളും നടത്തിയാണ് വിദഗ്ധ സംഘം ഇത്തരമൊരു വിലയിരുത്തലിൽ എത്തിച്ചേ൪ന്നത്. ഇന്ത്യയിലെ പരമ്പരാഗത വിളകളിൽ ജനിതകമാറ്റ പരീക്ഷണം അനുവദിക്കരുതെന്നും സമിതിയുടെ റിപ്പോ൪ട്ടിലുണ്ട്.  ജനിതക വിത്തുകളുടെ പരീക്ഷണം ജൈവസുരക്ഷയെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം. അതിനായി ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപവത്കരിക്കണമെന്നും റിപ്പോ൪ട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.