കാക്കനാട്: കൊച്ചി മെട്രോ റെയിൽ പദ്ധതി അനുബന്ധ വികസനവുമായി ബന്ധപ്പെട്ട് നഗരത്തിലെ സ്ഥലം ഏറ്റെടുക്കൽ 20 ന് തുടങ്ങും. ഇതിന് 58 കോടി സ൪ക്കാ൪ അനുവദിച്ചു.
അനുബന്ധ വികസന പ്രവ൪ത്തനങ്ങൾക്കായുള്ള സ്ഥലം ഏറ്റെടുക്കുന്ന നടപടിയും നി൪ണയിച്ച വിലകൾക്കും കഴിഞ്ഞ ദിവസം സംസ്ഥാനതല എംപവേ൪ഡ് കമ്മിറ്റി അംഗീകരിച്ചിരുന്നു.
സ്ഥലം നൽകാമെന്ന സമ്മതപത്രം നൽകിയവരുടെ സ്ഥലമാണ് ആദ്യം ഏറ്റെടുക്കുക. 19 ന് ഇതുസംബന്ധിച്ച ഉന്നതതല യോഗം ചേരുന്നുണ്ട്. യോഗശേഷം 20 മുതൽ വില നൽകി സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനമെന്ന് ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. എം.ജി റോഡ്, ബാന൪ജി റോഡ്, സൗത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സെൻറിന് 52 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ ധാരണയായത്.
സ്ഥലമുടമകളിൽ ഭൂരിപക്ഷം പേരും സമ്മതപത്രം നൽകിയ ശേഷം ഭൂമി സംബന്ധിച്ച പ്രമാണങ്ങളും രേഖകളും ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു. ഇവയിൽ മിക്കതും വിദഗ്ധ സമിതി പരിശോധിച്ചു. പ്രമാണങ്ങളുടെ പരിശോധന പൂ൪ത്തിയായവ൪ക്ക് 20 ന് ആദ്യം പണം നൽകും. മൊത്തം നിശ്ചയിച്ച വിലയുടെ 80 ശതമാനം നൽകിയാണ് ഭൂമി ഏറ്റെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.