ആണവ മാലിന്യം: സര്‍ക്കാര്‍ വിശദീകരിക്കണം -സുപ്രീംകോടതി

ന്യൂദൽഹി: കൂടങ്കുളം നിലയം പ്രവ൪ത്തനം തുടങ്ങുമ്പോൾ ആണവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്വീകരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് സുപ്രീംകോടതി കേന്ദ്രസ൪ക്കാറിനോട് വിശദീകരണം തേടി.
നിലയത്തിൽനിന്ന് ആണവമാലിന്യം പുറത്തുകൊണ്ടുപോയി സൂക്ഷിക്കുമ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്രവും ആണവോ൪ജ കോ൪പറേഷനും സ്വീകരിക്കുന്ന മാ൪ഗങ്ങൾ അറിയിക്കണമെന്ന് ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണൻ, ദീപക് മിശ്ര എന്നിവ൪ ഉൾപ്പെട്ട ബെഞ്ച് നി൪ദേശിച്ചു.
 ‘ആണവ മാലിന്യം എങ്ങോട്ടു കൊണ്ടുപോകും? അത് ജനങ്ങളെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കും? എത്രത്തോളം മാലിന്യം, എത്രകാലം സംഭരിച്ചുവെക്കും?’ -കോടതി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.