ആരോപണം വെട്ടിലാക്കുന്നത് ആര്‍.എസ്.എസിനെ

മുംബൈ: അരവിന്ദ് കെജ്രിവാൾ ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ തെളിവുകളുമായി രംഗത്തുവരുമ്പോൾ വെട്ടിലാകുന്നത് ആ൪.എസ്.എസ് നേതൃത്വം.  എൻ.ഡി.എ ഭരണത്തിലെത്തിയാൽ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കുക എന്ന ആ൪.എസ്.എസ് പദ്ധതിക്കാണ് കെജ്രിവാളിൻെറ നീക്കം തടസ്സമാകുക.
നരേന്ദ്ര മോഡി പ്രധാനമന്ത്രി പദവിക്കു യോഗ്യനാണെന്ന് പരസ്യമായി പറഞ്ഞ്, എൻ.ഡി.എ കക്ഷികൾക്കിടയിൽ മോഡി വിരുദ്ധ വികാരമുയ൪ത്തുകയായിരുന്നു ആ൪.എസ്.എസിൻെറ തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എൻ.ഡി.എ കക്ഷികൾ മോഡിക്ക് എതിരാകുമ്പോൾ പൊതു സമ്മതനായ ഗഡ്കരിയെ കൊണ്ടുവരാമെന്നതാണത്രെ കണക്കുകൂട്ടൽ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ആ൪.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽനിന്ന് ഗഡ്കരിയെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. ജന്മനാടായ നാഗ്പൂരിൽ ഗഡ്കരിക്ക് അനുകൂല സാഹചര്യമുണ്ടാക്കാൻ മുസ്ലിംലീഗ്, ദലിത് സംഘടനകളുമായി ബി.ജെ.പി അടുക്കുന്നതായി വാ൪ത്തയുണ്ടായിരുന്നു.  വഖഫ്സ്വത്ത് ചില വൻതോക്കുകൾ കൈക്കലാക്കുന്നതിനെതിരെ ഗഡ്കരി രംഗത്തുവന്നത് ഇത്തരം ലക്ഷ്യങ്ങളോടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമി കൈക്കലാക്കിയവരിൽ ഏറെയും കോൺഗ്രസുമായി ബന്ധമുള്ളവരാണെന്നത്  ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളോട് അടുക്കാൻ വഴിയൊരുക്കുകയും ചെയ്തു.
ഈയിടെ ഉയ൪ന്നുവന്ന കൽക്കരി പ്പാടം കുംഭകോണം, സംസ്ഥാനത്തെ ആദ൪ശ് കുംഭകോണം, വിദ൪ഭജലസേചന പദ്ധതി അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗഡ്കരിയുടെ പേരും ഉയ൪ന്നുവന്നു. ഈ അഴിമതികളിൽ, ഗഡ്കരിയുടെ ഉറ്റമിത്രവും ബി.ജെ.പി രാജ്യസഭാംഗവുമായ അജിത് സഞ്ചേതിക്കുള്ള പങ്കാണ് സംശയിക്കപ്പെടുന്നത്.
 70,000 കോടി രൂപയുടെ ജലസേചന പദ്ധതി അഴിമതി പുറത്തുകൊണ്ടുവരാൻ കെജ്രിവാളിൻെറ കൂട്ടാളി അഞ്ജലി ദമാനിയ ഗഡ്കരിയുടെ സഹായം തേടിയിരുന്നു. എന്നാൽ, ശരദ് പവാറുമായി ബിസിനസ് ബന്ധമുള്ളതിനാൽ സഹായിക്കാനാകില്ലെന്നത്രെ ഗഡ്കരി പ്രതികരിച്ചത്.
ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിൻെറ രാജിയിൽ കലാശിച്ച  അഴിമതി ആരോപണം മഹാരാഷ്ട്ര സ൪ക്കാറിനെയും ഗഡ്കരിയെയും ലക്ഷ്യമിട്ടാണ് പുറത്തുകൊണ്ടുവന്നതെന്ന് സംസാരമുണ്ട്. ഇതിനു പിന്നിൽ ബി.ജെ.പിയിലെ ഗഡ്കരി വിരുദ്ധ ഗ്രൂപ്പുകളാണെന്ന് സംശയിക്കപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.