ന്യൂദൽഹി: ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ അരവിന്ദ് കെജ്രിവാൾ പുറത്തുവിട്ട വിവരങ്ങൾ ശേഖരിച്ചത് മഹാരാഷ്ട്രയിലെ വിവരാവകാശ പ്രവ൪ത്തക അഞ്ജലി ദമാനിയ. അണക്കെട്ട് നി൪മാണത്തിന് പിന്നിലെ കള്ളക്കളി പുറത്തുകൊണ്ടുവരാൻ നിതിൻ ഗഡ്കരിയെ സമീപിച്ചപ്പോഴാണ് കൊള്ളയിൽ പ്രതിപക്ഷവും പങ്കുകാരാണെന്ന് മനസ്സിലാക്കിയതെന്ന് അഞ്ജലി പറഞ്ഞു.
കോൺഗ്രസ്-എൻ.സി.പി സ൪ക്കാറിൻെറ അഴിമതി പുറത്തുകൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യ൪ഥിച്ചപ്പോൾ ഗഡ്കരിയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നാലു കാര്യം ഞങ്ങൾ അവ൪ക്ക് വേണ്ടി ചെയ്യുന്നു. തിരിച്ചു നാലു കാര്യങ്ങൾ അവ൪ ഞങ്ങൾക്കു വേണ്ടിയും ചെയ്യും.’ ഇതേതുട൪ന്നാണ് ഗഡ്കരിയും മഹാരാഷ്ട്രയിലെ എൻ.സി.പി നേതാക്കളും തമ്മിലുള്ള അവിഹിതബന്ധം പുറത്തുകൊണ്ടുവരാൻ വിവരാവകാശ നിയമം ഉപയോഗിച്ച് ശ്രമം നടത്തിയതെന്ന് അവ൪ പറഞ്ഞു. നിതിൻ ഗഡ്കരിയും ബി.ജെ.പിയും രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഭരണക്കാ൪ക്കൊപ്പം നിന്ന് കൊള്ളയിൽ പങ്കാളിയാവുകയാണ് ബി.ജെ.പി ചെയ്യുന്നത്. മഹാരാഷ്ട്രയിൽ അവിഹിത സഹായം ലഭിച്ച ഗഡ്കരി കോൺഗ്രസ്-എൻ.സി.പി സ൪ക്കാറിൻെറ അഴിമതിക്കെതിരെ തൻെറ പാ൪ട്ടിയെ നിശ്ശബ്ദമാക്കിയാണ് പ്രത്യുപകാരം ചെയ്തത്. വരൾച്ചയെ തുട൪ന്ന് കടക്കെണിയിലായ വിദ൪ഭ ക൪ഷകൻെറ പേരിലുള്ള പദ്ധതികളുടെ ആനുകൂല്യവും തൻെറ വ്യവസായത്തിനായി ഉപയോഗിച്ച ഗഡ്കരി മാപ്പ് അ൪ഹിക്കുന്നില്ല- കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.