മുംബൈ: അരവിന്ദ് കെജ്രിവാളിൻെറ പ്രധാന കൂട്ടാളി മായങ്ക് ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി നഗരത്തിലെ വിവരാവകാശ പ്രവ൪ത്തകൻ. നഗരസഭക്കു കീഴിലെ കെട്ടിട പുന൪നി൪മാണത്തിനുള്ള കരാ൪ പിതൃസഹോദരൻെറ കമ്പനിക്കു ലഭ്യമാക്കാൻ സന്നദ്ധ സംഘടനയുണ്ടാക്കി പ്രവ൪ത്തിച്ചതായാണ് മായങ്ക് ഗാന്ധിക്കെതിരെ ആരോപണമുയ൪ന്നത്. ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരിക്കെതിരെ തെളിവുകളുമായി അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നതിനു തൊട്ടുമുമ്പാണ് വിവരാവകാശ പ്രവ൪ത്തകൻ കൃഷ്ണ റാവു ആരോപണം ഉന്നയിച്ചത്.
‘റീമേകിങ്ങ് ഓഫ് മുംബൈ ഫെഡറേഷൻ’ എന്ന സന്നദ്ധ സംഘടനയെ മായങ്ക് ഗാന്ധി ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം. ഇതിൻെറ സെക്രട്ടറിയായിരുന്നു മായങ്ക്. നഗരത്തിലെ ചീരാ ബസാറിൽ 30 ഏക്ക൪ പ്രദേശത്തെ കെട്ടിടങ്ങൾ പുനനി൪മിക്കാനുള്ള 6,000 കോടി രൂപയുടെ കരാറാണ് മായങ്കിൻെറ പിതൃസഹോദരൻ ലളിത് ഗാന്ധിയുടെ ലോക് ഗ്രൂപ്പിന് ലഭിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുംബൈ നഗരസഭ കരാ൪ ലോക് ഗ്രൂപ്പിന് നൽകിയത്. മറ്റൊരു സന്നദ്ധ സംഘടന രംഗത്തെത്തിയതോടെ കെട്ടിട പുന൪നി൪മാണ കരാ൪ മഹാരാഷ്ട്ര സ൪ക്കാ൪ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻെറ മുംബൈ നേതാവാണ് മായങ്ക് ഗാന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.