ന്യൂദൽഹി: വോട്ട൪പട്ടികയിൽ പേര് ചേ൪ക്കാൻ പ്രവാസികൾക്ക് കൂടുതൽ സൗകര്യമൊരുക്കാനുള്ള നടപടികൾ പരിഗണനയിലാണെന്ന് പ്രവാസികാര്യ മന്ത്രി വയലാ൪ രവി.
അവ൪ താമസിക്കുന്ന രാജ്യങ്ങളിൽ അതിനുള്ള സൗകര്യമൊരുക്കാനാണ് ആലോചനയെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെ ചേ൪ന്ന അംബാസഡ൪മാരുടെ യോഗത്തിൽ ഇക്കാര്യം ച൪ച്ചചെയ്തിരുന്നു. പ്രായോഗികമായി നി൪ദേശങ്ങൾ സമ൪പ്പിക്കാൻ അംബാസഡ൪മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടവകാശം ലഭിച്ചുവെങ്കിലും പ്രവാസികളിൽ വളരെ കുറച്ചുപേ൪ മാത്രമേ പട്ടികയിൽ പേര് ചേ൪ത്തിട്ടുള്ളൂവെന്ന് കണ്ടതിനാലാണ് പേരു ചേ൪ക്കാൻ അവ൪ ജോലിചെയ്യുന്ന നാടുകളിൽ സൗകര്യമൊരുക്കാൻ ആലോചിക്കുന്നത് -അദ്ദേഹം തുട൪ന്നു. 11ാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴു മുതൽ ഒമ്പതു വരെ കൊച്ചിയിൽ നടക്കും. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 2000ത്തിൽപരം പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിൽ ഗൾഫ് വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
10 വ൪ഷമായി നടന്ന സമ്മേളനങ്ങളിലൂടെ പ്രവാസി പ്രശ്നങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാൻ സ൪ക്കാറിന് കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതിൻെറ ഭാഗമായാണ് എംബസികൾക്ക് കീഴിൽ കമ്യൂണിറ്റി വെൽഫെയൽ ഫണ്ട് ഏ൪പ്പെടുത്തിയത്. ഗൾഫ് ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിലവിൽ ഈ ഫണ്ട് ഏ൪പ്പെടുത്തിയിട്ടുണ്ട്.
എംബസി സേവനം തേടിയെത്തുന്നവരിൽ ഈടാക്കുന്ന ചെറിയ സംഭാവന ചേ൪ത്തുണ്ടാക്കുന്ന ഫണ്ട് പ്രതിസന്ധികളിലകപ്പെടുന്ന പ്രവാസികളെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്.
പ്രവാസി മന്ത്രാലയത്തിന് പണമനുവദിക്കുന്നതിൽ ധനകാര്യമന്ത്രിക്ക് പിശുക്കാണ്. അതിനാലാണ് സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്തേണ്ടിവന്നത്. വിദേശങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിദേശത്ത് വീട്ടുജോലിക്ക് സ്ത്രീകളെ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ക൪ശനമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.