പ്രധാനമന്ത്രിയും സോണിയയും രാഷ്ട്രപതിയെ കണ്ടു

 ന്യൂദൽഹി: പ്രധാനമന്ത്രി മൻമോഹൻസിങ്, കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി എന്നിവ൪ രാഷ്ട്രപതി പ്രണബ് മുഖ൪ജിയുമായി ചൊവ്വാഴ്ച വെവ്വേറെ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ബുധനാഴ്ച രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. ഇതത്രയും മന്ത്രിസഭാ പുന$സംഘടന ഉടൻ നടന്നേക്കാമെന്ന ഊഹങ്ങൾക്ക് വീണ്ടും ആക്കംപക൪ന്നു.  അടുത്തയാഴ്ച ദു൪ഗാപൂജയുടെ ആഘോഷത്തിരക്കായതിനാൽ, അതിനു മുമ്പേ മന്ത്രിസഭാ പുന$സംഘടന നടക്കാനുള്ള സാധ്യതകളായിരുന്നു വൈകീട്ട് ദേശീയ മാധ്യമങ്ങളിലെ ച൪ച്ചാവിഷയം. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുന$സംഘടന നടന്നേക്കാമെന്ന് റിപ്പോ൪ട്ടുകളുണ്ടെങ്കിലും, രാത്രി വൈകി വരെയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.