കരുണാകരന്റെ രാജിക്ക് ചാരക്കേസുമായി ബന്ധമില്ല -കെ.പി.വിശ്വനാഥന്‍

തൃശൂ൪: കെ.കരുണാകരന്റെ രാജിക്ക് ചാരക്കേസുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ.പി വിശ്വനാഥൻ. പാ൪ലമെന്‍്ററി പാ൪ട്ടിയിൽ ഭൂരിപക്ഷം കുറഞ്ഞതുകൊണ്ടാണ് കരുണാകരന് രാജി വെക്കേണ്ടി വന്നത്. ശൈലീമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കരുണാകരനെതിരെ അന്ന് ഞങ്ങൾ നിലകൊണ്ടിരുന്നു. തന്റെ രാജി ഉൾപ്പെടെയുള്ളത് അതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുരളീധരൻ ഇപ്പോൾ ഉയ൪ത്തുന്ന ചോദ്യങ്ങൾ വ്യക്തമല്ല.
തൃശൂ൪ ഡി.സി.സിയിലെ സംഘടനാ സംവിധാനങ്ങൾക്കെതിരെ വാ൪ത്താസമ്മേളനം നടത്താനാണ് അദ്ദേഹം പ്രസ്ക്ളബിൽ എത്തിയത്. ജില്ലയിലെ സംഘടനാ സംവിധാനം തകരാറിലാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.