ബോട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി മത്സ്യത്തൊഴിലാളിക്ക് പരിക്ക്

ഇരവിപുരം: അ൪ധരാത്രി മത്സ്യബന്ധനത്തിനുപോയ ബോട്ട് നിയന്ത്രണംവിട്ട് തീരപ്രദേശത്തെ കടൽഭിത്തിയിലേക്ക് ഇടിച്ചുകയറി. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളിലൊരാൾക്ക് സാരമായി പരിക്കേറ്റു. മറ്റുള്ളവ൪ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച പുല൪ച്ചെ ഒന്നരയോടെ ഇരവിപുരം കുളത്തുംപാട് കുരിശടിക്കടുത്താണ് സംഭവം. ബോട്ട്  ജീവനക്കാരനായ ജോസഫിനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ഓടെ കാവനാട്ടുനിന്ന് മത്സ്യബന്ധനത്തിനുപോയ ‘ആരാധ്യൻ’ എന്ന ബോട്ടാണ് നിയന്ത്രണംവിട്ട് കടൽഭിത്തിയിലിടിച്ചുനിന്നത്. തൊഴിലാളികളുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളായ സാമുവലും നാട്ടുകാരും ചേ൪ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സ്രാങ്ക് ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പറയുന്നു.
സംഭവമറിഞ്ഞ് കാവനാട് ഭാഗത്തുനിന്നെത്തിയവ൪ സ്രാങ്കിനെ മ൪ദിക്കാൻ ശ്രമിച്ചത് പ്രതിഷേധകാരണമായി. ബോട്ടിലെ സ്രാങ്ക് ജോസഫ്, ഡ്രൈവ൪ ജാഫ൪, തങ്കവേലു, മണി, ത്യാഗരാജൻ, ജോസഫ്, തങ്കരാജ് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ ജാഫ൪ ഒഴികെയുള്ളവരെല്ലാം തമിഴ്നാട്ടുകാരാണ്.
കാവനാട് സ്വദേശികളായ പോൾ ലൂക്കോസ്, അനിൽകുമാ൪ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. സംഭവമറിഞ്ഞ് നീണ്ടകരയിൽനിന്ന് കോസ്റ്റൽ പൊലീസും ഫിഷറീസ് ബോട്ടും പൊലീസിൻെറ ദ൪ശന എന്ന ബോട്ടും സ്ഥലത്തെത്തി. ശക്തികുളങ്ങരയിൽനിന്നെത്തിയ അഞ്ച് ബോട്ടുകൾ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ബോട്ട് കെട്ടിവലിച്ച് ഉൾക്കടലിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബോട്ട് മണ്ണിൽ തറഞ്ഞുപോയതിനാലാണ് കെട്ടിവലിച്ചുകൊണ്ടുപോകാൻ കഴിയാതെവന്നത്. ബോട്ടിൽ മൂവായിരത്തോളം ലിറ്റ൪ ഡീസലും വലയും മറ്റ് അനുബന്ധ ഉപകരണങ്ങളുമുണ്ടായിരുന്നു.
ശക്തമായ തിരമാലകളിൽപ്പെട്ട് ബോട്ടിൻെറ ഒരു ഭാഗം നശിച്ചു. ക്രെയിൻ ഉപയോഗിച്ച് ബോട്ട് നീക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കോസ്റ്റൽ പൊലീസ് എ.എസ്.ഐ പ്രസന്നകുമാറും ഇരവിപുരം പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.