ലഖ്നോ: പാ൪ലമെൻറിൻെറ ഇരു സഭകളുടെയും സുഗമമായ നടത്തിപ്പിന് നിയമഭേദഗതി ആവശ്യമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖ൪ജി അഭിപ്രായപ്പെട്ടു.
സഭകളുടെ പതിവ് നടപടികൾ സ്തംഭിക്കുന്നത് ഒഴിവാക്കണമെന്നും ഇതിനാവശ്യമായ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് പാ൪ലമെൻറ് അംഗങ്ങൾ ഗൗരവപൂ൪വം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തെ സന്ദ൪ശനത്തിനിടെ ലഖ്നോവിൽ കിങ് ജോ൪ജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സംഘടനകൾ യോജിപ്പിലെത്തിയാൽ സഭയുടെ സുഗമമായ നടത്തിപ്പിന് നിയമം കൊണ്ടുവരാവുന്നതാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.