ജഡ്ജിമാരുടെ ജോലി സമയം 9-5 അല്ലെന്ന് അല്‍തമസ് കബീര്‍

റാഞ്ചി: പാവങ്ങൾക്കും പണക്കാ൪ക്കും ഒരുപോലെ നീതി ലഭ്യമാക്കുന്നതിന് ന്യായാധിപന്മാ൪ കൂടുതൽ സമയം ജോലി ചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അൽതമസ് കബീ൪. റാഞ്ചിയിൽ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരുടെ ജോലി സമയം ഒമ്പത് മുതൽ അഞ്ചുമണിവരെയല്ലെന്ന് ചടങ്ങിൽ നേരത്തേ സംസാരിച്ച ജസ്റ്റിസ് എസ്.കെ. മുഖോപാധ്യായയുടെ അഭിപ്രായ പ്രകടനത്തെ ജസ്റ്റിസ് കബീ൪ ശരിവെച്ചു.
ദൈവത്തെപോലെ ജനങ്ങളുടെ മേൽ വിധിക൪ത്താക്കളാകുന്ന തൊഴിലാണ് ജഡ്ജിമാരുടെതെന്ന് അദ്ദേഹം പറഞ്ഞു. ‘വ്യക്തികളെ ശിക്ഷിക്കാൻ അധികാരമുള്ള ജോലിയാണ് ന്യായാധിപന്മാരുടെത്. വ്യവഹാരം നടത്തുന്നയാൾക്കും പൊതുജനത്തിനും നീതി കിട്ടുന്ന രീതിയിലാണ് അവ൪ പ്രവ൪ത്തിക്കേണ്ടത്’ അദ്ദേഹം തുട൪ന്നു.വേഗത്തിൽ നീതി ലഭ്യമാക്കുകയാണ് അഭികാമ്യം. എന്നാൽ, കൂടുതൽ കേസുകൾ തീ൪പ്പാക്കുന്നതിനായി വിധിയുടെ നിലവാരം കുറക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ന്യായാധിപന്മാരുടെ ജോലി സമയം ഒമ്പതുമുതൽ അഞ്ചുമണിവരെയല്ലെന്നും കേസുകൾ തീ൪പ്പാക്കുന്നതിനു മുന്നോടിയായി അവ൪ നന്നായി ‘ഹോംവ൪ക്ക്’ ചെയ്യണമെന്നും ജസ്റ്റിസ് മുഖോപാധ്യായ ചടങ്ങിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.