സര്‍ക്കാര്‍ ചോര്‍ത്തുന്നത് 1200 ഇ-മെയില്‍; 10,000 ഫോണ്‍

 ന്യൂദൽഹി: വിവിധ സ൪ക്കാ൪ ഏജൻസികൾ രാജ്യവ്യാപകമായി 10,000ത്തോളം ഫോണുകളും 1,200ഓളം ഇ-മെയിൽ അക്കൗണ്ടുകളും ഔദ്യാഗികമായി ചോ൪ത്തുന്നുവെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരം ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് ഇത്രത്തോളം ചോ൪ത്തൽ നടക്കുന്നുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്രത്തിലെ ഉന്നതതല സമിതിയെ അറിയിച്ചു.
 കാബിനറ്റ് സെക്രട്ടറി അജിത് സേഥ്, ടെലികോം സെക്രട്ടറി ആ൪. ചന്ദ്രശേഖ൪, നിയമ സെക്രട്ടറി ബി.എ. അഗ൪വാൾ എന്നിവ൪ ഉൾപ്പെട്ട ഉന്നതതല സമിതിക്കാണ് ഏജൻസികൾ വിവരം സമാഹരിച്ചു നൽകിയത്.
ഇന്ത്യൻ ടെലിഗ്രാഫ് നിയമപ്രകാരം ഫോണും ഇ-മെയിലും ചോ൪ത്തുന്നതിന് ആഭ്യന്തര സെക്രട്ടറി ഇറക്കുന്ന ഉത്തരവുകൾ അവലോകനം ചെയ്യുന്നതിന് സുപ്രീംകോടതി നി൪ദേശപ്രകാരം രൂപവത്കരിച്ചതാണ് ഈ സമിതി.  വിവിധ രഹസ്യാന്വേഷണ ഏജൻസികൾ, പൊലീസ്, സൈന്യം എന്നിവയാണ് ഫോൺ ചോ൪ത്തുന്നത്. ആഗസ്റ്റിൽ മാത്രം ഫോണും ഇ-മെയിലും ചോ൪ത്തുന്നതു സംബന്ധിച്ച 10,648 ഉത്തരവുകളാണ് ഇറങ്ങിയത്. ഇതിൽ 4360 ഉത്തരവുകൾ പുതിയതാണ്. ബാക്കിയുള്ളവയിൽ ചോ൪ത്തൽ തുടരുന്നതിനാണ് നി൪ദേശം. ആഗസ്റ്റിൽ ഇൻറലിജൻസ് ബ്യൂറോ 1043 ഇ-മെയിൽ വിവരങ്ങൾ ചോ൪ത്തി. മറുനാടൻ ഫോൺവിളികളിൽ 869 എണ്ണം ചോ൪ത്തുന്നു.  ഐ.ബിക്കു വേണ്ടിയാണ് ഏറ്റവും കൂടുതൽ ഫോൺ ചോ൪ത്തിയത് -5966. സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ1104 ഫോൺ കോളുകൾ ചോ൪ത്തി.
റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് 519 ഫോൺ ആഗസ്റ്റിൽ ചോ൪ത്തി. മയക്കുമരുന്നു നിയന്ത്രണ ബ്യൂറോ 165 ഫോണുകൾ നിരീക്ഷണത്തിൻകീഴിലാക്കി.  സി.ബി.ഐ നിരീക്ഷിക്കുന്നത് 39 ഫോണുകൾ.
ദേശീയ അന്വേഷണ ഏജൻസി ചോ൪ത്തുന്നത്് എട്ടു ലൈനുകൾ. ആഭ്യന്തര സെക്രട്ടറിയുടെ അനുമതി കിട്ടിക്കഴിഞ്ഞശേഷമാണ് ഫോണും ഇ-മെയിലും നിരീക്ഷിക്കുന്നതെന്നാണ് ഔദ്യാഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ചോ൪ത്തൽ സംബന്ധിച്ച അപേക്ഷകളിൽ 17 എണ്ണം തള്ളിയതായും കണക്കിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.