പത്രപരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍

പേരൂ൪ക്കട: പത്രപരസ്യം നൽകി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടാംപ്രതി അറസ്റ്റിൽ.
ശാസ്തമംഗലം പൈപ്പിൻമൂട് സ്വാതി നഗറിൽ രാമവിലാസം ഹൗസിൽ  ശ്രീകുമാരൻ തമ്പിയുടെ ഭാര്യ ജ്യോതിയാണ് തട്ടിപ്പുമായി  ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്.  കേസിലെ ഒന്നാംപ്രതി  ശ്രീകുമാരൻ തമ്പി ഒളിവിലാണ്.
ഇവരുടെ ഉടമസ്ഥതയിലുള്ള ശാസ്തംഗലം പൈപ്പിൻമൂട്ടിലെ ഇരുനില വീടിൻെറ താഴത്തെ നില ഒറ്റിക്ക് നൽകുമെന്നറിയിച്ച് നൽകിയ പ ത്രപരസ്യത്തിലൂടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. നിലവിൽ മറ്റൊരുകുടുംബം താമസിക്കുന്ന ഈ വീടിൻെറ താഴത്തെ നില ഒറ്റിക്ക് നൽകുന്നുവെന്ന പരസ്യം ശ്രദ്ധയിൽപ്പെട്ട പൂജപ്പുര ചാടിയറ, ശ്രീ ഗണേശിൽ ഉഷാകുമാരി ഇവരെ സമീപിച്ചു. ഇവ൪ ആവശ്യപ്പെട്ടതനുസരിച്ച് ഉഷാകുമാരി  രണ്ടുബാങ്ക് അക്കൗണ്ടുകളിലായി ഓരോലക്ഷം രൂപ വീതമുള്ള ഓരോ ചെക്കുകൾ നൽകിയിരുന്നു. ഈ ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ചെങ്കിലും ശ്രീകുമാരൻ തമ്പിയും ഭാര്യയും  വീട് ഒറ്റിക്ക് നൽകിയില്ല. വീടോ പണമോ തിരികെ ലഭിക്കാത്തതിൻെറ  അടിസ്ഥാനത്തിൽ ഉഷാകുമാരി നൽകിയ പരാതിയെ തുട൪ന്നാണ്  പേരൂ൪ക്കട സി.ഐ  പ്രതാപൻ, എസ്.ഐ അജിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം ജ്യോതിയെ അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് കേസന്വേഷണം  പൊലീസ് ശക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ ജാമ്യത്തിൽ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.