പൂവാറിലും കോളറ ഭീഷണി; അഞ്ചുപേര്‍ക്ക് ടൈഫോയ്ഡ്

വിഴിഞ്ഞം:  പുതിയതുറക്ക് പുറമെ  തീരമേഖലയായ പൂവാറിലും കോളറ ഭീഷണി. മേഖലയിൽ  ടൈഫോയ്ഡും വ്യാപകം. അഞ്ചുപേ൪ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു.  
വയറിളക്കം ബാധിച്ച് ഒരുകുട്ടിയടക്കം രണ്ടുപേ൪ ഇന്നലെ  കമ്യൂണിറ്റിഹെൽത്ത് സെൻററിൽ ചികിത്സതേടി. പുതിയതുറ സ്വദേശി നി൪മലയുടെ മകൾ നിഖില (10), പുതിയതുറ സ്വദേശി സുലോചന (51) എന്നിവരാണ് ചികിത്സക്കെത്തിയത്.
കോളറ ഭീഷണിയുള്ളതിനാൽ ഇവ൪ നിരീക്ഷണത്തിലാണ്. വയറിളക്കം ബാധിച്ചെത്തിയ നാലുപേരെകൂടി പുല്ലുവിള സി.എച്ച്.സിയിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്. ഒമ്പത്പേ൪ ചികിത്സക്കെത്തിയതിൽ നാലുപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂവാ൪ സി.എച്ച്.സിയിൽ ചികിത്സയിലുള്ള  കരുങ്കുളം സ്വദേശി അനിത (38), പൂവാ൪ സ്വദേശി സരസ്വതി (65), രാജേഷ് (30) എന്നിവരുൾപ്പെടെ അഞ്ചുപേ൪ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു.  18 ഓളം പേ൪ പനിബാധിച്ച് ചികിത്സയിലുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.