മുംബൈ: ഇന്ത്യയിലെ ആദ്യ നൂറ് സമ്പന്നരുടെ ഇടയിൽ മൂന്ന് മലയാളികളും ഇടം പിടിച്ചു.ഇൻഫോസിസിലെ ക്രിസ് ഗോപാലകൃഷ്ണൻ, മുത്തൂറ്റ് ഫിനാൻസിന്റെഉടമ എം.ജി ജോ൪ജ് മുത്തൂറ്റ്, ശോഭാ ഡെവലപേഴ്സ് അധിപനായ പി.എൻ.സി മേനോൻ എന്നിവരാണ് പട്ടികയിലുള്ളത്. യഥാക്രമം 53,63,93 സ്ഥാനങ്ങളിലാണ് ഇവരുള്ളത്. ക്രിസ് ഗോപാലകൃഷ്ണന് 5300 കോടിയുടെയും ജോ൪ജ് മുത്തൂറ്റിന് 4,200 കോടിയുടെയും, പി.എൻ.സി മേനോന് 2000 കോടിയുടെയും ആസ്തിയാണുള്ളത്. ‘ഹുരൂൺ’ എന്ന സ്ഥാപനമാണ് പട്ടിക തയാറാക്കിയത്. എല്ലാവരും പ്രതീക്ഷിച്ച പോലെതന്നെ റിലയൻസ് വ്യവസായ ശൃംഘലയുടെ അധിപനായ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാശുകാരൻ. 1.02 ലക്ഷം കോടിയാണ് മുകേഷിന്റെആസ്തി. തൊട്ടടുത്തുള്ളത് ഉരുക്കുവ്യവസായ രംഗത്തെ ആഗോളസാന്നിധ്യമായ ലക്ഷ്മി മിത്തലാണ്. ആസ്തി 89,000 കോടി. അസിം പ്രേംജി, ആദി ഗോദ്റെജ്, കുമാരമംഗലം ബി൪ല, ശിവ് നാടാ൪, സുനിൽ മിത്തൽ തുടങ്ങിയവ൪ ആദ്യ സ്ഥാനങ്ങളിൽ തന്നെയുണ്ട്.പട്ടികയിൽ 12ാം സ്ഥാനത്തുള്ള സാവിത്രി ജിൻഡാൽ ആണ് രാജ്യത്തെ ഏറ്റവും വലിയ ധനിക. ഇവ൪ ഉരുക്കുവ്യവസായിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.