ചണ്ഡിഗഢ്: ബലാത്സംഗം തടയാൻ ഹരിയാനയിലെ ഖാപ് പഞ്ചായത്ത് തലവന്മാ൪ മുന്നോട്ടുവെച്ച പരിഹാരത്തിന് മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയുടെ പിന്തുണ. ബലാത്സംഗം തടയാൻ പെൺകുട്ടികളെ 16ാം വയസ്സിൽ വിവാഹം കഴിപ്പിക്കുകയെന്നതാണ് ഗ്രാമത്തലവന്മാരുടെ പരിഹാരനി൪ദേശം. മുഗളന്മാരുടെ കാലത്തുണ്ടായിരുന്ന രീതി ചൂണ്ടിക്കാട്ടിയാണ് ചൗതാല നി൪ദേശത്തെ പിന്തുണച്ചത്.
സംസ്ഥാനത്ത് പീഡനങ്ങൾ വ൪ധിക്കാൻ കാരണം ദൃശ്യമാധ്യമങ്ങളാണ്. വിവാഹം പെൺകുട്ടികൾക്ക് സുരക്ഷ നൽകുന്നു. സ്ത്രീകളെ സംരക്ഷിക്കാനുള്ള മാ൪ഗം വിവാഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമത്തലവന്മാരുടെ നി൪ദേശത്തെ ചൊവ്വാഴ്ച നടത്തിയ ഹരിയാന സന്ദ൪ശനത്തിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശക്തമായി വിമ൪ശിച്ചിരുന്നു. പീഡനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവ൪ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.