കാവേരി: പ്രധാനമന്ത്രിക്ക് കര്‍ണാടകയുടെ വിമര്‍ശം

ബംഗളൂരു: കാവേരി വിഷയത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടെ വിമ൪ശം. തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള പ്രധാനമന്ത്രിയുടെ സെപ്റ്റംബ൪ 19ലെ ഉത്തരവ് സംസ്ഥാനത്തോടുള്ള അനീതിയാണെന്നും നി൪ദേശം അടിസ്ഥാനമില്ലാത്തതാണെന്നും ഷെട്ട൪ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ കാണാനും പ്രശ്നത്തിൽ സംസ്ഥാനത്തിനെ പരാതി അദ്ദേഹത്തിന് നേരിട്ട് നൽകാനുമായി ദൽഹിയിലെത്തിയ ഷെട്ട൪ക്ക് പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു.
തുട൪ന്ന് സംസ്ഥാനത്തിൻെറ പരാതി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയാണ് ബംഗളൂരുവിലേക്ക് തിരിച്ചുപോന്നത്. മതിയായ ച൪ച്ച നടത്താതെയാണ് കാവേരി നദീജല അതോറിറ്റി തീരുമാനമെടുത്തത്. പ്രശ്നത്തിൽ തീരുമാനമെടുക്കുന്നതിനുമുമ്പ് സംസ്ഥാനത്തെ അവസ്ഥ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമ൪പ്പിച്ചതിനെതിരെ തമിഴ്നാട് കോടതിയക്ഷ്യം സമ൪പ്പിച്ചതിനെ കുറിച്ച ചോദ്യത്തിന് അക്കാര്യം നിയമ സംഘം പരിശോധിക്കുമെന്നായിരുന്നു മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.