ഹജ്ജ് യാത്രക്കാരുടെ വിമാനം ട്രാക്ടറില്‍ ഇടിച്ചു

ചെന്നൈ: ഹജ്ജ് യാത്രക്കാ൪ക്കുള്ള പ്രത്യേക വിമാനം ട്രാക്ടറിൽ ഇടിച്ചതിനെ തുട൪ന്ന് വിമാനത്തിന് സാരമായ കേടുപറ്റി. വിമാനത്തിലുണ്ടായിരുന്ന 421 യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. മുംബൈയിൽനിന്ന് മറ്റൊരു വിമാനം വരുത്തി ഇവരെ ജിദ്ദയിലേക്കയച്ചു. ചെന്നൈ വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഹജ്ജ് യാത്രക്കാ൪ക്കായി  എയ൪ ഇന്ത്യ ഒക്ടോബ൪ രണ്ടുമുതൽ ചെന്നൈയിൽനിന്ന് ജിദ്ദയിലേക്ക് പ്രത്യേക സ൪വീസ് നടത്തിവരുകയാണ്.
തിങ്കളാഴ്ച രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്രക്കാരെ കയറ്റി റൺവേയിലേക്ക് കൊണ്ടുപോകുമ്പോഴാണ് നി൪ത്തിയിട്ട ട്രാക്ടറിൽ ഇടിച്ചത്. യാത്രക്കാരുടെ ലഗേജ് കടത്താൻ ഉപയോഗിക്കുന്നതാണ് ട്രാക്ട൪.
കഴിഞ്ഞ മാസം ചെന്നൈ വിമാനത്താവളത്തിൽ കിങ് ഫിഷ൪ വിമാനത്തിനും ട്രാക്ട൪ ഇടിച്ച് കേടുപറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.