പരപ്പനങ്ങാടി: നി൪മാണത്തിലിരിക്കുന്ന വീടിൻെറ സൺഷെയിട് തക൪ന്ന് തൊഴിലാളിക്ക് പരിക്ക്. മുന്നിയൂ൪ ഗ്രാമപഞ്ചായത്തിലെ പടിക്കൽ ദേശീയ പാതക്കടുത്ത് വടക്കേകുപ്പയിൽ കച്ചവട ആവശ്യത്തിനായി നി൪മ്മിക്കുന്ന വീടിൻെറ സൺഷെയിഡാണ് തക൪ന്നത്. അപകടത്തിൽ തേഞ്ഞിപ്പലം കടക്കാട്ട് പാറ സ്വദേശി മുഹമ്മദ് ഫദിലു (22)വിനാണ് പരിക്കേറ്റത്. രണ്ടു കാലുകകളും തക൪ന്ന കോൺക്രീറ്റിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.