കിറ്റെക്സ് മലിനീകരണം: സ്വതന്ത്ര സമിതിയെ നിയോഗിക്കണം -വി.എസ്

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് ഗാ൪മെൻറ്സുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നം പഠിക്കാൻ സ്വതന്ത്ര അന്വേഷണ കമ്മിറ്റിയെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. കമ്പനി സന്ദ൪ശിച്ചശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കമ്പനിയിൽ നിന്ന് പരിസരവാസികൾക്ക് ഉപദ്രവകരമായ രീതിയിൽ മലിനജലം വിസ൪ജിക്കപ്പെടുന്നതായി ആക്ഷേപമുണ്ട്. അത് ശരിയോ തെറ്റോയെന്ന് കണ്ടെത്തണം. ജില്ലാ കലക്ടറും ലേബ൪ ഓഫിസറും നിഷ്പക്ഷനായുള്ള ഏതെങ്കിലും പഞ്ചായത്ത് പ്രസിഡൻറും അടക്കം മൂന്നോ നാലോ പേരടങ്ങുന്ന കമ്മിറ്റിയെ ഇതിനായി നിയോഗിക്കണം. തൻെറ സന്ദ൪ശനത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പിന്നീടാവാമെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം താൻ പിന്നീട് കേട്ടുകൊള്ളാമെന്നും ചോദ്യത്തിന് മറുപടിയായി അച്യതാനന്ദൻ പറഞ്ഞു.
 ഞായറാഴ്ച രാവിലെ 11.15 ന് കിറ്റെക്സ് കമ്പനിയിലെത്തിയ വി.എസ്. അവിടത്തെ തയ്യൽ യൂനിറ്റ് സന്ദ൪ശിച്ച് 15 മിനിറ്റിനകം മടങ്ങി. രാസപദാ൪ഥങ്ങൾ പുറംതള്ളുന്നതായി ആക്ഷേപമുള്ള കള൪ പ്രോസസിങ് യൂനിറ്റ് സന്ദ൪ശിക്കാനുള്ള കമ്പനി ഉടമയുടെ ആവശ്യം നിരാകരിച്ചാണ് അദ്ദേഹം മടങ്ങിയത്.
എന്നാൽ, പിന്നീട് ആലുവ പാലസിലേക്ക് കമ്പനി ഉടമയെയും തൊഴിലാളി പ്രതിനിധികളെയും വിളിച്ചുവരുത്തിയ വി.എസ് അവരുമായി 15 മിനിറ്റോളം ച൪ച്ച നടത്തി. അതിനുശേഷമാണ് മാധ്യമ പ്രവ൪ത്തകരെ കണ്ട്  കമ്മിറ്റിയെ നിയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മറ്റ് ചോദ്യങ്ങളിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം പ്രശ്ന പരിഹാരത്തിന് സ൪ക്കാറിൽ നിന്ന് കാര്യമായ നീക്കം ഉണ്ടായില്ലെന്ന്  കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് പറഞ്ഞു. വി.എസിൻെറ സന്ദ൪ശനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.  പുതുതായി തുടങ്ങുന്ന പദ്ധതിക്ക് ഗുജറാത്തിൽ സൗകര്യം ചെയ്തുതരാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറിൽ നിന്ന് വാഗ്ദാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രസിഡൻറ് മുരളീധരൻ കമ്പനിയിലെത്തുകയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുസഹായവും ചെയ്തുതരാമെന്ന് വാഗ്ദാനം തരുകയും ചെയ്തു. മന്ത്രി കെ. ബാബു കമ്പനിയിൽ എത്തിയിരുന്നെങ്കിലും തുട൪ നടപടികളൊന്നും ഉണ്ടായില്ലെന്നും ബാബു  കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.