എന്‍.ഐ.ടി വിദ്യാര്‍ഥിക്ക് 70 ലക്ഷത്തിന്‍െറ ജോലി വാഗ്ദാനം

കോഴിക്കോട്: കാലിക്കറ്റ് എൻ.ഐ.ടിയിലെ കമ്പ്യൂട്ട൪ സയൻസ് എം.ടെക് വിദ്യാ൪ഥി ടിജോ ജോസിന് ഗൂഗ്ൾ കമ്പനിയുടെ വൻ ഓഫ൪. പ്രതിവ൪ഷം 70 ലക്ഷം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് ഗൂഗ്ൾ ഇൻ കോ൪പറേഷൻെറ വാഗ്ദാനം. ഇതിനു പുറമെ ഗൂഗ്ളിൻെറ 125 ഓഹരികളും പ്രതിവ൪ഷം ലഭിക്കും. സംസ്ഥാനത്തെ എൻജിനീയറിങ് സ്ഥാപനങ്ങളിലെ വിദ്യാ൪ഥിക്ക് ഇത്രയും തുക വാഗ്ദാനം ചെയ്യുന്നത് ആദ്യമാണെന്ന് എൻ.ഐ.ടി ട്രെയ്നിങ് ആൻഡ് പ്ളെയ്സ്മെൻറ് മേധാവി ഡോ. ടി.കെ. സുരേഷ്ബാബു വാ൪ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
അമേരിക്ക ആസ്ഥാനമായ ഗൂഗ്ളിൻെറ ബംഗളൂരു ഓഫിസിൽ ഏഴുതവണ ഇൻറ൪വ്യൂ നടത്തിയാണ് വിദ്യാ൪ഥിയെ തെരഞ്ഞെടുത്തത്. കമ്പനി അധികൃത൪ കഴിഞ്ഞ ആഗസ്റ്റിലാണ് എൻ.ഐ.ടിയിലെ ത്തിയത്. അമേരിക്കയിലെ ഗൂഗ്ൾ മൗണ്ടയിൻ വ്യൂ ഓഫിസിൽ അടുത്തവ൪ഷമാണ് നിയമനം.
എൻ.ഐ.ടിയിൽനിന്ന് മൂന്നു പേരെയാണ് ഗൂഗ്ൾ പരിഗണിച്ചത്. രണ്ടു പേ൪ ആദ്യവട്ട ഇൻറ൪വ്യൂവിൽ പുറത്തായി. ഫേസ്ബുക്, ആമസോൺ, യാഹൂ, ഇൻറൽ, ഒറാക്ക്ൾ തുടങ്ങി മൾട്ടി നാഷനൽ കമ്പനികൾ എൻ.ഐ.ടിയിൽ വരാറുണ്ട്. റാങ്കിങ്ങിൽ ഐ.ഐ.ടി, ഐ.ഐ.എസ്സിക്കു തൊട്ടുപിന്നിലാണ് എൻ.ഐ.ടി കമ്പ്യൂട്ട൪ സയൻസ് വകുപ്പെന്നും ഇവ൪ പറഞ്ഞു. ഡോ. വിനീത്കുമാ൪, ടിജോ ജോസ്, ഡോ. പ്രിയ ചന്ദ്രൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
മൂവാറ്റുപുഴ വാഴക്കുളം ജോസ് ജോസഫ്-അനറ്റ് ദമ്പതികളുടെ മകനാണ് ടിജോ ജോസ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.