നഗരസഭയിലെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനം

കണ്ണൂ൪: വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളുമായി നഗരസഭ. ചെയ൪പേഴ്സൻെറ പ്രത്യേക താൽപര്യപ്രകാരം വെള്ളിയാഴ്ച ഗെസ്റ്റ്ഹൗസിൽ നടന്ന യോഗത്തിലാണ് പദ്ധതിപ്രവ൪ത്തനങ്ങൾക്ക് വേഗംകൂട്ടാൻ തീരുമാനമായത്.
 ചെയ൪പേഴ്സൻ എം.സി. ശ്രീജയുടെ സ്ഥാനമാറ്റത്തിന് ആറു മാസമിരിക്കെ, നഗരസഭയിൽ വികസനകുതിപ്പേകാനാണ് ഒരുക്കം.
പുതിയ കൗൺസിൽ വന്നശേഷം തുടങ്ങിയ മിക്ക പദ്ധതികളും എങ്ങുമെത്താതെ കിടക്കുകയായിരുന്നു. പലതും തുടങ്ങിയിടത്തുതന്നെ നിലച്ചത് വിമ൪ശങ്ങൾക്ക് ഇടയാക്കിയിരുന്നു.
 താൻ പടിയിറങ്ങാൻ മാസങ്ങൾ ബാക്കിനിൽക്കെ, പദ്ധതികൾ നടപ്പാക്കി വികസനമുഖം നേടാനാണ് ചെയ൪പേഴ്സൺ ഒരുങ്ങുന്നത്.സെൻട്രൽ മാ൪ക്കറ്റ് ആധുനിക അറവുശാല, തായത്തെരു സിറ്റിറോഡ് വികസനം രണ്ടാംഘട്ടം, തയ്യിൽ ഉരുവച്ചാൽ പാലം റോഡ് വികസനം ഒന്നാംഘട്ടം, മുനിസിപ്പൽ ബസ്സ്റ്റാൻഡ് കൊമേഴ്സ്യൽ കോംപ്ളക്സ്, പീതാംബ൪ പാ൪ക്ക് സ൪ക്കിൾ നി൪മാണം, ആയിക്കര മത്സ്യമാ൪ക്കറ്റ് വിപുലീകരണം, വനിതാ ഹോസ്റ്റൽ നി൪മാണം, മരക്കാ൪കണ്ടി പട്ടികജാതി വിഭാഗ ഫ്ളാറ്റ് നി൪മാണം തുടങ്ങിയ പദ്ധതികൾ ഉടൻ തുടങ്ങും. വേസ്റ്റ് മാനേജ് പ്രവൃത്തി ഉടൻ തുടങ്ങാനും തീരുമാനമായി. ശുചിത്വ മിഷൻ ഫണ്ട് മുഖേനയാണ് ഇതിൻെറ നി൪മാണം. കേന്ദ്ര സ൪ക്കാ൪ ഫണ്ട് വഴിയാണ് ആയിക്കര മത്സ്യമാ൪ക്കറ്റ് വിപുലീകരണം.
പദ്ധതികളുടെ ടെണ്ട൪ അടക്കമുള്ള മുഴുവൻ ജോലികളും ഉടൻ പൂ൪ത്തിയാക്കി പ്രവൃത്തി തുടങ്ങാൻ യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുമേധാവികൾക്ക്  നി൪ദേശം നൽകി.ചെയ൪പേഴ്സൻ എം.സി. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയ൪മാൻ സി. സമീ൪, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ ടി.കെ. നൗഷാദ്, ടി.ഒ. മോഹനൻ, റോഷ്നി ഖാലിദ്, മീറ വത്സൻ, നഗരസഭാ സെക്രട്ടറി രാജു, മറ്റ് ഉദ്യോഗസ്ഥ൪ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT