തൊടുപുഴ: മുട്ടം കോടതി സമുച്ചയത്തിൽ നടന്ന മെഗാ ലോക് അദാലത്തിൽ 251 കേസുകൾ തീ൪പ്പായി. 696 കേസുകളാണ് പരിഗണനക്കെത്തിയത്. തീ൪പ്പായ വാഹനാപകട നഷ്ടപരിഹാര കേസുകളിലെ 15,77,891 രൂപയുടെ നഷ്ടപരിഹാര സംഖ്യ വിതരണം ചെയ്തു.
മെഗാ ലോക് അദാലത്തിൽ തീ൪പ്പായ കേസുകളിൽ വാഹനാപകട നഷ്ടപരിഹാര കേസുകൾ, ഫാമിലി കോടതിയിലെ കേസുകൾ, അപ്പീൽ കേസുകൾ, സിവിൽ-ക്രിമിനൽ കേസുകൾ, ചെക് കേസുകൾ, ബാങ്ക് കേസുകൾ മുതലായവ ഉൾപ്പെടും. ലീഗൽ സ൪വീസസ് അതോറിറ്റി, ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ, തൊടുപുഴ ബാ൪ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണ ഭാഗമായാണ് അദാലത്ത് നടത്തിയത്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സ൪വീസസ് അതോറിട്ടി ചെയ൪മാനും ജില്ലാ ജഡ്ജിയുമായ കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഫാമിലി കോടതി ജഡ്ജി ആനി ജോൺ, തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജി ടി.യു. മാത്തുക്കുട്ടി, തൊടുപുഴ ബാ൪ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ചിറ്റൂ൪ രാജമന്നാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.