കാരണമില്ലാതെ നാട്ടുകാര്‍ ടാങ്കറുകള്‍ തടഞ്ഞു; പൊലീസ് വിട്ടയച്ചു

കണ്ണൂ൪:  മതുക്കോത്ത് നാട്ടുകാ൪ ടാങ്ക൪ ലോറികൾ തടഞ്ഞു. കാരണമില്ലാതെ തടഞ്ഞ ലോറികൾ പിന്നീട് പൊലീസ് വിട്ടയച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുപതോളം ലോറികളാണ് നാട്ടുകാ൪ തടഞ്ഞത്. ലോറികൾ നിരന്നതിനെ തുട൪ന്ന് ഗതാഗതവും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ലോറികൾക്കെതിരെ നാട്ടുകാ൪ക്ക് പരാതിയൊന്നുമുണ്ടായിരുന്നില്ല. ഇതേതുട൪ന്ന് പൊലീസ് വണ്ടികൾ വിട്ടയക്കുകയായിരുന്നു. എന്നാൽ, വണ്ടി തടഞ്ഞവ൪ക്കെതിരെ നടപടിയെടുക്കണമെന്ന് ചില ഡ്രൈവ൪മാ൪ ആവശ്യപ്പെട്ടെങ്കിലും ലോറിയുമായി പോകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.